മോചിപ്പിച്ചു; നഴ്‌സുമാര്‍ ഇര്‍ബിന്‍ വിമാനത്താവളത്തിലേക്ക് നീങ്ങുന്നു
ഭീകരര്‍ തട്ടികൊണ്ടു പോയ ഇറാഖിലെ 46 മലയാളി നഴ്‌സുമാരെ ഭീകരര്‍ വിട്ടയച്ചു. ഇവര്‍ തിരികെ വരുന്നതിനായി ഇറാഖിലെ ഇര്‍ബിന്‍ വിമാനത്താവളത്തിലേക്കുമായി യാത്ര ചെയ്യുകയാണ്.
മൊസൂളില്‍ നിന്ന് ഇര്‍ബിന്‍ വിമാനത്താവളത്തിലേക്ക് 80കിലോ മീറ്റര്‍ ദൂരമുണ്ട്. ഈ വഴി സുരക്ഷിതമാണെന്നാണ് അറിയുന്നത്. അതിനാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ നഴ്‌സുമാര്‍ ഇര്‍ബിന്‍ വിമാനത്താവളത്തിലെത്തും. ഇവരെ കൊണ്ടു വരുന്നതിനായി എയര്‍ ഇന്ത്യ വിമാനമയക്കുമെന്നാണ് അറിയുന്നത്.
ഇറാഖിലെ ഭീകരരുടെ കമാന്‍ഡറാണ് ഇവരെ വിട്ടയക്കൂന്നതിന് അനുമതി നല്‍കിയത്. 46 നഴ്‌സുമാരെയും മൊസൂളിലെ അൽജിഹാരി ആശുപത്രിക്ക് സമീപമുള്ള പഴയ കെട്ടിടത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിൽ വെളിച്ചമില്ലെന്നും പാർപ്പിച്ചിരിക്കുന്ന മുറിക്ക് പുറത്ത് ഭീകരര്‍ കാവല്‍ നില്‍ക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.