മക്കയിലും മഴ; കനത്ത നാശനഷ്ടം

ശനി, 10 മെയ് 2014 (16:49 IST)
കഴിഞ്ഞ ദിവസം മക്കയില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടമെന്ന് അധികൃതര്‍. മഴവെള്ളപ്പാച്ചിലില്‍ വ്യാപകമായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒഴുകിപ്പോയി. മഴക്കെടുതിയില്‍ പെട്ട് ഒരു വിദേശി മരിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ശാറ മന്‍സൂറിലാണ് മരക്കൊമ്പ് ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ല്‍ഭ്യമായിട്ടില്ല. ഹറമിലും നല്ല മഴ പെയ്തതോടെ മതാഫിലും മറ്റും കെട്ടിനിന്ന വെള്ളം ഒഴിവാക്കാന്‍ യുദ്ധകാല വേഗതയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവര്‍ത്തിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മക്കക്കു പുറമെ ജിദ്ദ, സുവല്‍, റാബഗ്, ത്വാഇഫ്, ഖുര്‍മ, ജമൂം എന്നിവിടങ്ങളിലും വ്യാഴാഴ്ച രാത്രി മഴ പെയ്തു. എന്നാല്‍ ഇവിടെയൊന്നും നാശനഷ്ടമുണ്ടായതായി വിവരമില്ളെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക