കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണത്തിൽ കലർത്തുന്നതിനായി ബോട്ടിലിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന മൂത്രം സ്പോൺസറുടെ ഭാര്യ കണ്ടെത്തിയതോടെയാണ് യുവതി പിടിക്കപ്പെട്ടത്. വീട്ടുകാരുടെ ക്രൂരമായ പെരുമാറ്റം കാരണമാണ് ഇത്തരം ഒരു കാര്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് ഫിലിപ്പീൻ യുവതി കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
ഭക്ഷണത്തിൽ മൂത്രം കലർത്തിയിരുന്നതായി ശാസ്ത്രീമായും തെളിയിക്കപ്പെട്ടു. ഇതോടെ എട്ട് മാസം തടവും 200 ചാട്ടവാറടിയും നൽകാനാണ് കോടതി വിധിച്ചത്. എന്നാൽ മൂത്രമടങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് സ്പോൺസറുടെ ഭാര്യക്ക് കരൾരോഗം ബാധിച്ചു എന്ന് അൽ ഹാസ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇത് പരിഗണിച്ച് യുവതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിച്ചേക്കുമെന്നാണ് സൂചന.