വെടിവെപ്പ് പരിശീലകനെ ഒന്‍പതു വയസുകാരി വെടിവച്ച് വീഴ്ത്തി
വ്യാഴം, 28 ഓഗസ്റ്റ് 2014 (17:34 IST)
മഷീന്‍ ഗണ്‍ ഉപയോഗിക്കുവാന്‍ പരിശീലിപ്പികികുകയായിരുന്ന പരിശീലകന്‍ ഒന്‍പതുവയസുകാരിയുടെ വെടിയേറ്റ് മരിച്ചു.അമേരിക്കയിലെ വൈറ്റ് ഹില്ലിലെ പരിശീലന കേന്ദ്രത്തില്‍ ഒന്‍പത് വയസ്സുകാരിയെ തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പരിശീലകന്‍ ചാള്‍സ് വാക്കയാണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്.
ഇവര്‍ ഉസി സബ്മഷീന്‍ ഗണ്‍ ആണ് പരിശീലനത്തിനായി ഉപയോഗിച്ചത്.ഓരോ വെടിയുണ്ട ഉതിര്‍ത്തുള്ള പരിശീലനത്തിനുശേഷം ഓട്ടോമാറ്റിക് മോഡില്‍ തുടരെവെടിയുതിര്‍ക്കുന്നത് പരിശീലിക്കുമ്പോള്‍ കുട്ടിയ്ക്ക് നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്നാണ് പരിശീലകന് വെടിയേറ്റത്.
പരിശീലകനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരിശീലകന്റെ തലയില്‍ ഒന്നിലേറെ വെടിയേറ്റിരുന്നു. ഇതാണ് മരണകാരണമായത്
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സംഭവം ചിത്രീകരിച്ചിരുന്നു ഇത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതോടെ ഒന്‍പത് വയസുകാരിയെ മിഷീന്‍ ഗണ്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത് വിവാദമായിരിക്കുകയാണ്.