ഫേസ്ബുക്കില്‍ 2000 സുഹൃത്തുക്കളുണ്ടെങ്കില്‍ ആഡംബര ഹോട്ടലില്‍ സൌജന്യമായി താമസിക്കാം!
വ്യാഴം, 27 നവംബര്‍ 2014 (15:39 IST)
നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ 2000 സുഹൃത്തുക്കളുണ്ടോ എങ്കില്‍ നിങ്ങള്‍ സൌജന്യമായി ആഡംബര ഹോട്ടലില്‍ താമസിക്കാം. സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ നോര്‍ഡിക് ലൈറ്റ് ഹോട്ടലാണ് ഇത്തരമൊരു ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
ഇതിന് പുറമേ ഫേസ്‍ബുക്ക് സുഹൃത്തുക്കളുടെ എണ്ണത്തിനനുസരിച്ചു പല ഇളവുകളും ഹോട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം സുഹൃത്തുക്കളുണ്ടെങ്കില്‍ 10 ശതമാനവും 1500 എങ്കില്‍ 15 ശതമാനവും ഇളവുകളാണ് ഹോട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാന്‍പേജില്‍ ഒരു ലക്ഷം ഫോളേവേര്‍സ് ഉള്ളവര്‍ക്കും താമസം നൂറു ശതമാനം സൌജന്യമാണ്ജ്.
ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമില്‍ കഴിവ് തെളിയിച്ചവര്‍ക്കും റൂമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്സുള്ളവര്‍ക്കും റൂം സൗജന്യമായി ലഭിക്കും.സാധാരണ അതിഥികളില്‍ നിന്നു ഒരു രാത്രിക്ക് 22500 രൂപയോളമാണ് ഹോട്ടല്‍ ഈടാക്കുന്നത്.