കുറഞ്ഞ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ ഇന്ത്യയുടെ നീക്കം, എതിർപ്പുമായി സമ്പന്ന രാജ്യങ്ങൾ

Webdunia
ബുധന്‍, 23 ഡിസം‌ബര്‍ 2020 (07:37 IST)
ഡൽഹി: കൊവിഡ് വാക്സിനും അനുബന്ധ ചികിത്സയും ഉപകരണങ്ങളും ജനങ്ങൾക്ക് കുഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിർത്ത് സമ്പന്ന രാജ്യങ്ങൾ. ബൗദ്ധിക സ്വന്തവകാശ വ്യവസ്ഥകൾ കൊവിഡ് സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക മരവിപ്പിയ്ക്കണം എന്നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ലോകാരോഗ്യ സംഘടനയും നൂറിലധിം ലോകരാജ്യങ്ങളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുമുണ്ട്. 
 
കൊവിഡ് വാക്സിൻ, മരുന്നുകൾ, പരിശോധന സംവിധാനം, പിപിഇ‌ കിറ്റുകൾ എന്നിവയുടെ ഐപിആർ വ്യവസ്ഥകൾ തൽക്കാലത്തേയ്ക്ക് മരവിപ്പിയ്ക്കണം എന്നാണ് കഴിഞ്ഞ കൊടോബർ രണ്ടിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉൾപ്പടെ ആവശ്യം മുന്നോട്ടുവച്ചത്. ഈ ആവശ്യം അനുവദിയ്ക്കണം എങ്കിൽ ലോക രാജ്യങ്ങൾ തമ്മിൽ അഭിപ്രായ സമന്വയത്തിൽ എത്തണം എന്നാണ് ലോക വ്യാപാര സംഘടനയുടെ നിലപാട്. എന്നാൽ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ നിർദേശത്തിന് എതിരാണ്. ഇതോടെ നിലവിൽ അഭിപ്രായ ഐക്യമില്ല ട്രിപ്സ് റിപ്പോർട്ട് നൽകി. 
 
ഐപിആർ വ്യവസ്ഥകൾ മരവിപ്പിയ്ക്കുന്നത് ഗവേഷണങ്ങളെ ബാധിയ്ക്കും എന്നാണ് ഈ രാജ്യങ്ങളുടെ വാദം. ഫൈസർ വാസ്കിൻ രണ്ട് ഡോസിന് അമേരിക്കയിൽ 39 ഡോളറാണ് ഈടാക്കുന്നത്. ഐപിആർ മരവിപ്പിച്ചാൽ ഇത് മൂന്നു മുതൽ 4 ഡോളറുകൾക്ക് ഇന്ത്യയിൽ ലഭ്യമാക്കാനാകും. പല വികസിത രാജ്യങ്ങളും വാക്സിനുകൾ വാങ്ങിക്കൂട്ടുന്നതും ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് 9 തവണ വാക്സിനേഷൻ എടുക്കാൻ തക്ക തോതിലാണ് കാനഡ വാക്സിൻ ബുക്ക് ചെയ്തിരിയ്ക്കുന്നത്. വികസിത രാജ്യങ്ങളൂടെ മൊത്തം ജനസംഖ്യ 13 ശതമാനം മാത്രമാണ്. എന്നാൽ ലഭ്യമാകുന്ന വാക്സിനുകളുടെ 52 ശതമാനവും ഈ രാജ്യങ്ങൽ ബുക്ക് ചെയ്ത് കഴിഞ്ഞു എന്നതാണ് വാസ്തവം  

അനുബന്ധ വാര്‍ത്തകള്‍

Next Article