ലിബിയയില്‍ സൈന്യക ആസ്ഥാനം വിമതര്‍ പിടിച്ചെടുത്തു

വ്യാഴം, 31 ജൂലൈ 2014 (10:42 IST)
ലിബിയയില്‍ ബെന്‍ഗാസി പട്ടണത്തില്‍ സൈന്യത്തിന്റെ ആസ്ഥാനം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇസ്ലാമിക സഖ്യം പിടിച്ചെടുത്തു. സൈനിക കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങളുടെയും വെടിക്കോപ്പുകളും ഇവര്‍ പിടിച്ചെടുത്തു.

തുടര്‍ച്ചയായ ആക്രമണത്തെത്തുടര്‍ന്ന് കേണല്‍ വാനിസ് അബു കമാദയുടെ കീഴിലുള്ള പ്രത്യേക സേന പിന്‍വാങ്ങുകയായിരുന്നു. അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയ ഭീകര സംഘടനയായ അന്‍സാര്‍ അല്‍ ശരീഅ അടക്കമുള്ള സംഘടനകള്‍ ഈ സഖ്യത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പോരാട്ടങ്ങള്‍ ദിവസങ്ങള്‍ നീണ്ടു നിന്നു.

വെബ്ദുനിയ വായിക്കുക