പള്ളിയിൽ കുഴിമാടത്തിലേക്ക് ശവപ്പെട്ടി ഇറക്കിവെക്കാൻ നേരത്താണ് ആ ശബ്ദം ഉയർന്നത്. 'എന്നെ തുറന്നു വിടൂ.. ഇവിടെ മൊത്തം ഇരിട്ടാണ്' ഇത്തരം ഒരു സംഭവം ഉണ്ടായാൽ ചുറ്റുമുള്ളവർ ഭയപ്പെടും. എന്നാൽ ഇവിടെ മറിച്ചാണ് സംഭവിച്ചത്. ശവപ്പെട്ടിയിൽനിന്നുമുള്ള ശബ്ദം കേട്ട് ബന്ധുക്കളും സുഹൃത്തുക്കളും ചിരിക്കുകയായിരുന്നു.
അയർലൻഡിലെ കിൽമാനഗിലിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകൾക്കിട്രെയാണ് സംഭവം. ഒക്ടോബർ എട്ടിനാണ് ഷായ് മരികുന്നത് രോഗ ബാധിതനായി കിടപ്പിലായിരുന്ന ഷായ്. താൻ മരിക്കുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും തന്നെ ചിരിച്ചുകൊണ്ട് യത്രയാക്കണം എന്ന് ആഗ്രഹിച്ചിരുന്നു.
ഇതിനായി തന്റെ ശബ്ദം ഷായ് റെക്കോർഡ് ചെയ്തുവച്ചിരുന്നു. കല്ലറയിൽ അടക്കുമ്പോൾ റെക്കോർഡ് ചെയ്ത് ഈ ശബ്ദം ഷായുടെ മകൾ ഷവപ്പെട്ടിയിലൂടെ പ്ലേ ചെയ്യുകയായിരുന്നു. 'എന്നെ പുറത്തിറക്കൂ, ഞാനിതെവിടെയാണ്, പുരോഹിതന് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ? ഞാനീ പെട്ടിക്കകത്തുണ്ട്'. താൻ മരിച്ചു എന്നും യാത്ര പറയാൻ വന്നതാണ് എന്നും പറഞ്ഞാണ് ശബ്ദം അവസാനിക്കുന്നത്.
ഷായുടെ കുസൃതി നന്നായി അറിയാവുന്നവരായതിനാൽ പെട്ടന്ന് ശവപ്പെട്ടിക്കുള്ളിൽനിന്നും ശബ്ദം വന്നതോടെ ചുറ്റുമുള്ളവർ ചിരിക്കാൻ തുടങ്ങി. അങ്ങനെ ചിരിച്ചികൊണ്ടാണ് ബന്ധുക്കളും സുഹൃത്തുക്കളും ഷായ്‌യെ യാത്രയാക്കിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.