പാകിസ്ഥാന്‍ മിന്നലാക്രമണം നടത്തിയാല്‍ ഇന്ത്യയ്ക്ക് അത് താങ്ങാന്‍ കഴിയില്ലെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഫെരീഫ്. ഇന്ത്യന്‍ സൈന്യത്തിനെ ഒരു പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്നും പാകിസ്ഥാന്‍ ഒരു മിന്നലാക്രമണം നടത്തിയാല്‍ തലമുറകളോളം അതിന്റെ പ്രത്യാഘാതം താങ്ങാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മിന്നലാക്രമണം എന്തെന്ന് വരും തലമുറയ്ക്ക് പഠിക്കാന്‍ അത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ പാക് സൈന്യം സജ്ജമാണ്. ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്‌മീരില്‍ മിന്നലാക്രമണം നടത്തിയെന്ന വിവരം അദ്ദേഹം തള്ളിക്കളഞ്ഞു.
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ മാസം 29ന് സൈനികമേധാവി സ്ഥാനം ഒഴിയാനിരിക്കേയാണ് ഇന്ത്യയ്ക്കെതിരായ പ്രസ്താവന.