കൊടുംഭീകരന്‍ ലഖ്വിയ്ക്ക് ജയിലില്‍ രാജയോഗം

ഞായര്‍, 1 മാര്‍ച്ച് 2015 (15:44 IST)
മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന സൂത്രധാരന്‍മാരിലൊരാളായ സക്കിയുര്‍ റഹ്മാന്‍ ലഖ്വിക്കു പാക് ജയിലില്‍ സുഖവാസം. ഇയാള്‍ക്ക് ജയിലില്‍ ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൌകര്യം, സന്ദര്‍ശകരെ യഥേഷ്ടം കാണാുള്ള അനുവാദം. പ്രത്യേക മുറി എന്നിങ്ങനെ ഒട്ടേറെ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നേരത്തെ 2014 ഡിസംബര്‍ 18ന്  പാക്കിസ്ഥാനിലെ  ഭീകരവിരുദ്ധ കോടതി ലഖ്വിക്കു ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ  ഇന്ത്യ ശക്തമായി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന്  മറ്റു കേസുകളില്‍ ലഖ്വിയെ അറസ്റു ചെയ്തു ജയിലിലടക്കുകയായിരുന്നു.

 ലഖ്വിയെ കാണാന്‍ ദിനംപ്രതി നൂറോളം ആളുകള്‍ എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണാനെത്തുന്നവര്‍ക്ക് സന്ദര്‍ശകര്‍ക്ക് ജയിലില്‍ കടന്നു ചെല്ലുന്നതിന് അധികൃതരുടെ അനുമതി വേണ്ടെന്ന് മാത്രമല്ല വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടതുമില്ല. ഇതുകൂടാതെ ഇയാള്‍  ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയും ഭീകരരുമായി ബന്ധപ്പെടാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അദില ജയിലിലാണു ലഖ്വി കഴിയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക