ജനങ്ങളെ കൊല്ലിക്കാനുള്ള നീക്കം നടന്നു; കുല്ഭൂഷന് കൊടുംഭീകരനെന്ന് മുഷറഫ്
ശനി, 20 മെയ് 2017 (20:50 IST)
ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിനെതിരെ പാകിസ്ഥാന് മുൻ സൈനിക മേധാവി പർവേസ് മുഷറഫ്.
ഭീകരവാദം വളർത്തി ആളുകളെ കൊല്ലിക്കാനുള്ള നീക്കമാണ് യാദവ് നടത്തിവന്നിരുന്നത്. ഇന്ത്യ തൂക്കിലേറ്റിയ അജ്മല്‍ അമീര്‍ കസബിനെക്കാൾ കൊടുംഭീകരനാണ് ഇയാളെന്നും മുഷറഫ് വ്യക്തമാക്കി.
കുൽഭൂഷണിനെ തൂക്കിലേറ്റാനുള്ള ഉത്തരവ് രാജ്യാന്തര നീതിന്യായ കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് മുഷറഫിന്റെ പ്രതികരണം. പാക് എആർഐ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, യാദവ് കേസില്‍ അന്താരാഷ്ട്ര നിത്യനായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന് വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിക്കും മുകളിലാണ് പാക് കോടതിയെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു.