ഈജിപ്തില്‍ മുഹമ്മദ് ബാദിയടക്കമുള്ള 182 പേരുടെ വധശിക്ഷ ശരിവെച്ചു
ഈജിപ്തില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ മുസ്ളീം ബ്രദർഹുഡ് നേതാവ് മുഹമ്മദ് ബാദി അടക്കമുള്ള 182 പേരുടെ വധശിക്ഷ തെക്കൻ കൊയ്റോയിലെ മിനായ കോടതി ശരിവെച്ചു. കൊലപാതകത്തിനും അക്രമത്തിനും പ്രേരണ ചെലുത്തിയെന്നതാണ് മുഹമ്മദ് ബാദിയ്‌ക്കെതിരേ ചുമത്തിയ കുറ്റം.
കേസിൽ രണ്ടു സത്രീകളടക്കം നാലു പേരെ 15 മുതൽ 25 വർഷം വരെ തടവിന് ശിക്ഷിച്ച കോടതി 496 പേരെ വിട്ടയച്ചു. മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് നടത്തിയ ആക്രമണങ്ങളിലാണ് കേസിന് കാരണമായ സംഭവം നടന്നത്.