നൊബേല്‍ജേതാവ് ജോണ്‍ നാഷ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
നൊബേല്‍ ജേതാവായ ഗണിതശാസ്ത്രജ്ഞനും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ്‍ ഫോബ്സ് നാഷ് ജൂനിയര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു.ന്യൂജഴ്‌സിയില്‍വെച്ചാണ് ജോണ്‍ നാഷ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്.
കാറില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ അലീസിയയും(82) മരിച്ചു.
11928 ജൂണ്‍ 13ന് വെര്‍ജീനിയയിലെ ബ്ലൂഫീല്‍ഡില്‍ ജനിച്ച നാഷ് ന്യൂജഴ്‌സിയിലെ പ്രിന്‍സ്ടൗണിലാണ് താമസിച്ചിരുന്നത്. കാര്‍ണജി മെലണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രബിരുദവും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണബിരുദവും നേടിയ ഇദ്ദേഹം തുടര്‍ന്ന് പ്രിന്‍സ്ടണില്‍ തന്നെ ഗണിതശാസ്ത്രവിഭാഗം ഇന്‍സ്ട്രക്ടറായി. ഗണിതശാസ്ത്രത്തില്‍ ഗെയിം തിയറിയിലൂടെ വിപ്ലവം സൃഷ്ടിച്ച നാഷ് ആള്‍ജിബ്രാ ജ്യോമെട്രിയിലും ഡിഫറന്‍ഷ്യന്‍ ജ്യോമെട്രിയിലും തന്റേതായ സംഭാവനകള്‍ നല്‍കി.
1994-ലാണ് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ ലഭിച്ചത്. ഇതുകൂടാതെ ഗണിതശാസ്ത്രത്തിലെ ഉന്നത ബഹുമതിയായ ആബേല്‍ അദ്ദേഹം നേടിയിട്ടുണ്ട്.സില്‍വിയ നാസര്‍ എഴുതി 'എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്' എന്നപേരില്‍ 2001ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ജീവചരിത്രം സിനിമയാക്കപ്പെട്ടിരുന്നു.