രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; സാങ്കേതികവിദ്യയെ എത്രമാത്രം ചെറുതാക്കാമെന്ന് കാണിച്ച് തന്നവർക്ക് പുരസ്കാരം

ബുധന്‍, 5 ഒക്‌ടോബര്‍ 2016 (16:55 IST)
ഈ വർഷത്തെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും ചെറിയ യന്ത്രഘടനയുടെ കണ്ടെത്തലിനാണ് നൊബേൽ ലഭിച്ചത്. ഴാൻ പിയറി സവാഷ്, സർ ജെ. ഫ്രെസർ സ്റ്റോഡാർട്ട്, ബർണാഡ് എൽ ഫെരിംഗ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. സാങ്കേതികവിദ്യയെ എത്രമാത്രം ചെറുതാക്കാമെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.
 
ഊർജ്ജം കടത്തിവിട്ടാൽ പ്രവർത്തനക്ഷമാക്കുന്ന, നിയന്ത്രണ വിധേയമായ ചലങ്ങളുള്ള തന്മാത്രകളാണ് ഇവർ വികസിപ്പിച്ചെടുത്തത്. ഒരു ചെറിയ ലിഫ്റ്റ്, കൃത്രിമ പേശികൾ, ചെറിയ റിമോർട്ട് എന്നിവകൊണ്ടാണ് പരീക്ഷണം വിജയിപ്പിച്ചത്.
 
സാങ്കേതികവിദ്യയെ പോലും അമ്പരപ്പിക്കുന്നതായിരുന്നു ഇവരുടെ കണ്ടെത്തൽ. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്രത്തിന് പുതിയൊരു മാനം നൽകുകയാണ് ഇവർ ചെയ്തതെന്ന് നൊബേൽ സമിതി വിലയിരുത്തി. 

വെബ്ദുനിയ വായിക്കുക