Israel vs Hezbollah: നസ്‌റുള്ളയുടെ പിന്‍ഗാമിയെയും ഇസ്രായേല്‍ വധിച്ചു, തലയില്ലാതെ ഹമാസും ഹിസ്ബുള്ളയും, പോരാട്ടത്തിന്റെ ഭാവിയെന്ത്?

അഭിറാം മനോഹർ

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (12:23 IST)
3 ആഴ്ചകള്‍ മുന്‍പ് ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ടതിന് പിന്നാലെ സഫീദ്ദിന്‍ ഹിസ്ബുള്ളയുടെ നേതൃസ്ഥാനത്തെത്തൂമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് സഫിദ്ദീനെ വധിച്ചതായ വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചത്.
 
നസ്‌റുള്ളയേയും അയാളുടെ പിന്‍ഗാമിയെയും ഹിസ്ബുള്ളയുടെ നേതൃനിരയേയും ഇല്ലാതാക്കിയെന്ന് ഐഡിഎഫ് ചീഫ് ജനറല്‍ ഹെര്‍സി ഹലേവി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം ഇതിനെ പറ്റി ഹിസ്ബുള്ള പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതൃത്വത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായാണ് ഇസ്രായേല്‍ സ്ഥിരീകരിക്കുന്നത്. ഇത് കൂടാതെ ഹിസ്ബുള്ളയുടെ പണം ശേഖരിച്ചിരുന്ന ഇടങ്ങളില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബിംഗും നടത്തുന്നുണ്ട്.
 
 ഇതോടെ ഹിസ്ബുള്ളയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാമെന്നാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതൃത്വത്തെ തന്നെ ഇല്ലാതാക്കിയതോടെ 2 സംഘടനകളുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലായിരിക്കുകയാണ്. അതേസമയം ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ ബന്ധികളെ കണ്ടെത്താനോ മോചിപ്പിക്കാനോ ഇസ്രായേല്‍ സേനയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍