ഇസ്ലാമിക്‌ സ്‌റ്റേറ്റിനുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍ പിടിയില്‍

ശനി, 17 ഒക്‌ടോബര്‍ 2015 (11:07 IST)
ഐ എസ് തീവ്രവാദികള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ ഹാക്ക്‌ ചെയ്‌തു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഹാക്കര്‍ പിടിയ്ല്. കൊസോവോ പൗരത്വമുള്ള ഇരുപതുകാരനെയാണ്‌ പിടികൂടിയത്. ഇയാളെ സെപ്‌റ്റംബര്‍ 15-ന്‌ മലേഷ്യയില്‍ നിന്നാണ് പിടികൂടിയത്.

പിടിയിലായ യുവാവിനെ യു.എസിലേക്കു കൂടുതല്‍ അനേ്വഷണം നടത്തുന്നതിനായി കൈമാറുമെന്ന് മലേഷ്യന്‍ പോലീസ്‌ മേധാവി ഖാലിദ്‌ അബുബക്കര്‍ അറിയിച്ചു. യു.എസ്‌-മലേഷ്യന്‍ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ പല പ്രധാന വിവരങ്ങളും ഇയാള്‍ മലേഷ്യയില്‍ നിന്നും ചോര്‍ത്തി സിറിയയിലെ ഐ.സ്‌ ഭീകരര്‍ക്ക്‌ ഇയാള്‍ അയച്ചു നല്‍കുകയായിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു.

വെബ്ദുനിയ വായിക്കുക