ഐഎസ് ഭീകരരുടെ ലാപ്‌ടോപ്പ് നിറയെ അശ്ലീല വീഡിയോകള്‍; തലയറുക്കുന്നതിന് ധൈര്യം പകരുന്നത് ഇത്തരം ദൃശ്യങ്ങള്‍

ശനി, 16 ജൂലൈ 2016 (13:41 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ലാപ്‌ടോപ്പില്‍ 80 ശതമാനവും അശ്ലീല ചിത്രങ്ങളും വീഡിയോകളുമാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്. സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ലാപ്‌‌ടോപ്പ് പരിശോധിച്ചതില്‍ നിന്നാണ് ഈ കാര്യം വ്യക്തമായതെന്ന് മുൻ പ്രതിരോധ ഇന്റലിജൻസ് ഏജൻസി മേധാവി ലഫ്‌റ്റനന്റ് ജനറൽ മൈക്കൽ ഫ്ലിൻ വ്യക്തമാക്കി.

സൈന്യത്തിന്റെ ആക്രമണത്തില്‍ ഭീകരരുടെ സങ്കേതങ്ങള്‍ തകരുകയും പലരും പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടുകയും ചെയ്‌തു. ഇവിടെങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ലാപ്‌ടോപ്പുകള്‍ ലഭ്യമായത്. തലയറുക്കുന്നതിന്റെയും ക്രൂരമായ വിനോദങ്ങള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്നു. ഈ വീഡിയോകള്‍ ആണ് ഭീകരര്‍ക്ക് ആനന്ദം നല്‍കുന്നതെന്നും മൈക്കൽ ഫ്ലിൻ പറയുന്നു.

ഐഎസ് ഭീകരരെ നേരിടാന്‍ അവരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം. ഇവര്‍ നടത്തുന്ന ആശയ വിനമയ മാര്‍ഗങ്ങള്‍ മനസിലാക്കി ചോര്‍ത്തുന്നതിനും വിനമയ ബന്ധം തകര്‍ക്കുന്നതിനുമായി പുതിയ രീതികള്‍ അവലംബിക്കുകയും വേണമെന്നും  ഫ്ലിൻ അഭിപ്രായപ്പെട്ടു.

ജർമൻ പത്രമായ ബൈൽഡിലാണ് ഫ്ലിന്നിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ഐഎസ്   ഭീകരര്‍ അശ്ലീല ദൃശ്യങ്ങൾ കാണാറുണ്ടെന്ന ആരോപണം ഇതാദ്യമായല്ല ഉയർന്നു വരുന്നത്.

വെബ്ദുനിയ വായിക്കുക