കുട്ടികളെ ജിഹാദിന്റെ മഹത്വവും ഭീകരവാദവും പഠിപ്പിക്കാന്‍ ഐഎസ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി!

Webdunia
വെള്ളി, 13 മെയ് 2016 (10:46 IST)
കുട്ടികളില്‍ ജിഹാദിന്റെ മഹത്വവും ഭീകരവാദവും പഠിപ്പിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയെന്നു റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കു വേണ്ടി മാത്രമായി ഐഎസ് ഇറക്കുന്ന ആദ്യത്തെ ആപ്ലിക്കേഷനാണ് ഇതെന്നും ലോഗ് വാര്‍ ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജിഹാദിന്റെ മഹത്വവും ഭീകരവാദവും കുട്ടികളില്‍ എത്തിക്കുക, കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഭീകരതയിലേക്ക് ആകര്‍ഷിപ്പിക്കുക, ആയുധങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഐഎസ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ഐഎസിന്റെ ആശയങ്ങളും ഫയലുകളും പുറത്തുവിടുന്ന വെബ്‌ സൈറ്റുകളിലൂടെയാണ് മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്ത കാര്യം പുറത്തുവന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഡിസൈനോടെയുള്ളയുള്ള ആപ്ലിക്കേഷന്‍ വഴി ടാങ്ക്, ഗണ്‍, റോക്കറ്റ് എന്നിങ്ങനെയുള്ള വാക്കുകളെക്കുറിച്ച് ആദ്യഘട്ടത്തില്‍ പഠിക്കാനാവും.
Next Article