റമദാന്‍ ഐഎസ് പിടിച്ചെടുത്തു; തിരിച്ചടിക്കാന്‍ ഇറാഖ് സൈന്യം

തിങ്കള്‍, 18 മെയ് 2015 (13:17 IST)
ഇറാഖിന്റെ തന്ത്രപ്രധാനമായ നഗരമായ റമദാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍ പിടിച്ചടക്കിയതോടെ നഗരം തിരികെ പിടിച്ചെടുക്കാന്‍ സൈനികരെ അയയ്ക്കാൻ ഇറാഖ് സർക്കാർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇറാഖും ഇറാക്കും തമ്മില്‍ ചര്‍ച്ചകളും സൈനിക നീക്കങ്ങള്‍ക്കുള്ള മാര്‍ഗങ്ങളും തേടുകയാണ്.

ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് സൈന്യത്തില്‍ നിന്ന് ഐഎസ് ഭീകരര്‍ റമദാന്‍ പിടിച്ചടക്കിയത്. കാര്‍ ബോംബ് സ്ഫോടനങ്ങള്‍ തുടര്‍ച്ചയായി നടത്തി സൈന്യത്തെ ചെറുക്കുന്ന രീതിയായിരുന്നു ഭീകരര്‍ നടത്തിയത്. നഗരത്തിന്‍റെയും തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തിന്‍റെയും നിയന്ത്രണം പിടിച്ചെടുത്തതായി ഐഎസ് ഭീകരര്‍ അവകാശപ്പെട്ടു. റമദാന്‍ പിടിച്ചെടുത്തത്  നിര്‍ണായക നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഈ മേഖലകളില്‍ കനത്ത വെടിവെപ്പും ആക്രമണങ്ങളും നടക്കുകയാണ്.

ഇറാഖ് സേന നഗരം വിടുമ്പോൾ സാധാരണക്കാരായ 500 പേരോളം കൊല്ലപ്പെട്ടെന്നു വിവരം ലഭിച്ചിരുന്നു. ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. റമാഡിയിൽ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണവും വർധിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

വെബ്ദുനിയ വായിക്കുക