ഇറാഖില്‍ ഐഎസ് 50 പേരെ വെടിവെച്ചു കൊന്നു
ഐഎസ് ഐഎസ് ആക്രമണം നടമാടുന്ന ഇറാഖില്‍ ഭീകരര്‍ 50 പേരെ കൂട്ടക്കൊല ചെയ്തു. ഉത്തര റമദിയിലുള്ള റാസ് അൽ മാ ഗ്രാമപ്രദേശത്താണ് കൊലപാതക പരമ്പര അരങ്ങേറിയത്.
40 പുരുഷന്മാരെയും ആറ് സ്ത്രീകളെയും നാല് കുട്ടികളെയും തീവ്രവാദികൾ വെടിവെച്ചു കൊല്ലുകയായിരുന്നു. കൂടാതെ പതിനേഴു പേരെ ബന്ദികളാക്കിയിട്ടുമുണ്ട്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. അതേസമയം ആൻബർ ഗവർണറുടെ ഓഫീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല.