ഐസിനെ ഈജിപ്തില്‍ നിരോധിച്ചു

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (11:47 IST)
ഇറാഖിലും സിറിയയിലുമായി പടര്‍ന്നു കിടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ് ഐഎസ്) ഈജിപ്തില്‍ നിരോധിച്ചു. ഐഎസ് ഐഎസ് രാജ്യത്ത് നിന്നും നിരോധിക്കുകയാണെന്നും. ഇവരുമായി അനുബന്ധിച്ച് പ്രവർത്തിക്കുന്ന വ്യക്തികളായാലും, സംഘടനകളുമായാലും ഭീകരരുടെ ഗണത്തില്‍ വരുമെന്നും ഈജിത് കോടതി പറഞ്ഞു.

തീവ്രവാദ സംഘടനയായ ഐഎസ് ഐഎസ് ലോകത്തിനും രാജ്യത്തിനും ഭീഷണിയാണെന്നും. അതിനാൽ ഐഎസിനെ രാജ്യത്ത് നിന്നും നിരോധിക്കുകയാണെന്നും കോടതി വ്യക്തമാക്കി. നേരത്തെ സിനായിയിലുള്ള അൻസർ ബയത് അൽ മാഖ്‌ദിസ് എന്ന ജിഹാദി സംഘടന ഐഎസ് ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു.

അൻസർ ബയത് അൽ മാഖ്‌ദിസ് ഈജിപ്റ്റിലെ സുരക്ഷാ സേനയുമായി നിരന്തരം പോരാട്ടങ്ങള്‍ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി കോടതി ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചത്. ഈജിപ്തിന് സമീപമുള്ള രാജ്യങ്ങളും ഐഎസ് ഐഎസിനെ നിരോധിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.