ഐഎസ് തട്ടിക്കൊണ്ടുപോയ 93 കുര്‍ദ്ദുകളെ മോചിപ്പിച്ചു
ഐഎസ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി റാഖയില്‍ പാര്‍പ്പിച്ചിരുന്ന 93 സിറിയന്‍ കുര്‍ദ്ദുകളെ കൊബാനെയില്‍ വെച്ച് മോചിപ്പിച്ചു. മോചിപ്പിക്കപ്പെട്ടവരില്‍ 53 പേര്‍ അതിര്‍ത്തി കടന്നു തുര്‍ക്കിയില്‍ എത്തി. എന്നാല്‍ 40 പേര്‍ ഇപ്പോഴും സിറിയയില്‍ തന്നെയാണ്.
ഫെബ്രുവരിയില്‍ ഇറാഖി കുര്‍ദ്ദിസ്ഥാനിലേക്ക് പോയ 160 പേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സിറിയയിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് ആരോപിച്ചാണ് ബന്ദിയാക്കിയിരുന്നത്. പിടയിലായവരില്‍ 67 പേര്‍ ഇപ്പോഴും തീവ്രവാദികളുടെ തടവറയിലാണ്. അതേസമയം ഈ മേഖലയില്‍ ഇപ്പോഴും സൈനികരും കുര്‍ദ്ദുകളും തമ്മില്‍ ആക്രമണം തുടരുകയാണ്.