ഐഎസിന്റെ ലൈംഗിക അടിമകള്‍ ഒരു ദിവസം കഴിക്കുന്ന ഗര്‍ഭനിരോധന ഗുളികകളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും

ശനി, 3 സെപ്‌റ്റംബര്‍ 2016 (15:38 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി ലൈംഗിക അടിമകളായി കഴിയുന്ന നിരവധി സ്‌ത്രീകളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഐഎസ് ഏറ്റവും പുതിയതായി പുറത്തുവിട്ട വീഡിയോയിലാണ് സ്‌ത്രീകളുടെ അവസ്ഥയുള്ളത്.

ഇരുമ്പുകൊണ്ട് നിര്‍മിച്ച വാതിലുകളും ജനലുകളുമുള്ള ഇരുട്ടറകളില്‍ കഴിയുന്ന സ്‌ത്രീകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സൂര്യപ്രകാശം അല്‍പ്പം പോലും കടക്കാത്ത ഇടുങ്ങിയ മുറിയില്‍ വെള്ളവും ഭക്ഷണവും വെച്ചിട്ടുണ്ട്. കിടക്കുന്നതും ഇവിടെ തന്നെയാണ്. ഒരു തലയണയും ഏതാനും പു‌സ്‌തകങ്ങളും മാത്രമാണ് മുറിയിലുള്ളതെന്നും വ്യക്തമായി.

നിങ്ങള്‍ ഭീകകരുടെ തടവിലാണെന്ന് അറബിയില്‍ ഭിത്തിയില്‍ എഴുതിവച്ചിട്ടുണ്ട്. സ്‌ത്രീകളുടെ അവസ്ഥ ദയനീയമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പിന്നാലെ ഗര്‍ഭം ഒഴിവാക്കാന്‍ ഗര്‍ഭ നിരോധന ഗുളികകളും അമിതമായി നല്‍കുന്നതാണ് സ്‌ത്രീകളുടെ ആരോഗ്യം നശിപ്പിക്കുന്നത്.

മിക്ക ദിവസങ്ങളിലും പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതിനാല്‍ കൂടിയ അളവിലാണ് പെണ്‍കുട്ടികള്‍ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നത്. പതിമൂന്ന് മുതല്‍ 60 വയസുവരെയുള്ള നിരവധി സ്‌ത്രീകളാണ് ഇത്തരത്തില്‍ കഴിയുന്നത്. ഭീകരര്‍ മുറിയില്‍ വച്ചെടുത്ത വീഡിയോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമായത്.

വെബ്ദുനിയ വായിക്കുക