കൊല്ലപ്പെടുമെന്ന ഭയം: സ്ത്രീകൾ ബുർഖ ധരിക്കണമെന്ന നിബന്ധന ഐഎസ് പിൻവലിച്ചു

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (14:00 IST)
സ്ത്രീകൾ നിർബന്ധമായും ബുർഖ ധരിക്കണമെന്ന നിബന്ധന ഐഎസ് പിൻവലിച്ചു. സിറിയയിലെയും ഇറാഖിലെയും ഐഎസ് സുരക്ഷാ കേന്ദ്രങ്ങളിലെ സ്ത്രീകളോടാണ് ബുർഖ ധരിക്കേണ്ടതില്ലെന്ന് ഐഎസ് അറിയിച്ചത്. ബുർഖ ധരിച്ചെത്തുന്നതുമൂലം തങ്ങളുടെ അധീനമേഖലയിൽനിന്നുള്ള സ്ത്രീകളാണോ ഇവരെന്നു മനസ്സിലാക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനം.   
 
ഐഎസ് കമാൻഡർമാരെയും മറ്റു ഭീകരരെയും ബുർഖ ധരിച്ചെത്തിയ സ്ത്രീകൾ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഭീകരരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തുനിന്നുള്ള സ്ത്രീകളും ബുർഖ ധരിച്ചെത്തുന്നതായി ഐഎസ് സംശയിക്കുന്നുണ്ട്. ഇക്കാരണത്താലാണ് സുരക്ഷാ കേന്ദ്രങ്ങളിലുള്ള സ്ത്രീകൾ ബുർഖ ധരിക്കേണ്ടതില്ലെന്നു ഐഎസ് വ്യക്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക