യമനില്‍ കാര്‍ബോംബ് സ്ഫോടനം; എട്ട് മരണം

ചൊവ്വ, 21 ജൂലൈ 2015 (08:45 IST)
യമന്റെ തലസ്ഥാനമായ സനയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐസ് ഐഎസ്) നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അറിയുന്നതി. പരുക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സനയിലെ അല്‍ ജെറഫില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സ്ഫോടനം. ഷിയാ ഹൌതി നേതാവ് അബ്ദുല്‍ കരീം അല്‍ ഖുലാനിയുടെ വസതിയുടെ സമീപമാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ ഖുലാനിയും അദ്ദേഹത്തിന്റെ ഏഴു സുരക്ഷ ഭടന്മാരും കൊല്ലപ്പെട്ടു.

കഴിഞ്ഞ ജൂണിനുശേഷം സനായില്‍ ഐഎസ് ഭീകരര്‍ ഷിയ ഹൌതികള്‍ക്കെതിരെ നടത്തുന്ന അഞ്ചാമത്തെ കാര്‍ബോംബ് സ്ഫോടനമാണിത്. സെപ്റ്റംബര്‍ മുതല്‍ സനാ ഷിയാ വിഭാഗക്കാരുടെ നിയന്ത്രണത്തിലാണ്. ഇതേതുടര്‍ന്ന് പ്രസിഡന്റ് ആബെ റാബോ മന്‍സൂര്‍ ഹാദി രാജിവയ്ക്കുകയും സൌദിയില്‍ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക