ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി തന്റെ രണ്ടുമക്കളെ യുവതി ഭര്‍ത്താവിന്റെ പക്കല്‍നിന്ന് തട്ടിക്കൊണ്ട്പോയി. യുവതിയും കുട്ടികളും ഐഎസ് നിയന്ത്രണ മേഖലയായ റാഖയില്‍ എത്തിച്ചേര്‍ന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. വിവാഹ മോചനം നേടി ഇവരില്‍ നിന്നു മാറിത്താമസിക്കുന്ന ഭര്‍ത്താവില്‍ നിന്നാണ് യുവതി തന്റെ കുട്ടികളെ തട്ടിയെടുത്തത്. നെതെര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമിലാണ് സംഭവം.
ചെച്ചിനിയന്‍ വംശജയായ 33കാരിയാണ് കുട്ടികളുമായി സിറിയയി റാഖയില്‍ എത്തിയതായി കരുതുന്നത്. ഭര്‍ത്താവായ ഡച്ച് വംശജന്‍ 7ഉം 8ഉം പ്രായമുള്ള കുട്ടികള്‍കൊപ്പം വടക്കന്‍ നഗരമായ മാസ്‌ട്രിച്ചില്‍ താമസിച്ചു വരുകയായിരുന്നു. കുട്ടികള്‍ പഠിക്കുന്ന ഇസ്ലാമിക് സ്‌കൂളിലെത്തിയ യുവതി ഇരുവരുമായി ഡച്ചില്‍ നിന്നും ഗ്രീസിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്ന് സിറിയയിലേക്ക് പോവുകയായിരിക്കാം ചെയ്തതെന്നാണ് സംശയം. അതേസമയം യുവതിക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.