അറബി, ഉര്‍ദു, പഷ്തോ എന്നീ ഭാഷകളിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതലും കൈമാറുന്നത് എന്നതിനാല്‍ ഈ ഭാഷകളില്‍ പ്രാവീണ്യമുള്ളവരെ മൊസാദ് ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ചുകഴിഞ്ഞു. കൂടാതെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഇബേയിലൂടെ അല്‍ഖായിദ അനുയായികള്‍ക്കായി സന്ദേശങ്ങള്‍ കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. ഈജിപ്തില്‍ നിന്നുള്ള 21 ക്രിസ്ത്യന്‍ യുവാക്കളെ ബീച്ചില്‍ കൊല്ലുന്ന വിഡിയോ പുറത്തുവരുന്നതിനു മുന്‍പേ ഐഎസ് അവരുടെ ദാബിഖ് എന്ന ഇംഗിഷ് മാസികയില്‍ സൂചന നല്‍കിയിരുന്നു. ഇതോടെ തീവരവാദികളുടെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കാനാണ് മൊസാദിന്റെ തീരുമാനം.