സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് മുന്നേറുന്നു.സര്‍ക്കാര്‍ സേനയുടെ കൈവശമായിരുന്ന സിറിയയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ അവസാന നഗരവും അരിഹാസ് സൈന്യത്തില്‍ നിന്നും ഐഎസ് പിടിച്ചെടുത്തു.
ഐഎസ് അനുഭാവമുള്ള സായുധസംഘമായ അല്‍-നസ്റയാണ് ഇഡ്ലിബ് സിറിയന്‍ സേനയില്‍ നിന്നും പിടിച്ചെടുത്തത്.
സര്‍ക്കാര്‍ സേനയ്ക്ക് ഏറെനാളായി ഇവിടെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നു. ഇഡ്ലിബ് കൂടി നഷ്ടപ്പെട്ടതോടെ സിറിയയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും സ്യൈന്യത്തിന് നഷ്ടമായി. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇഡ്ലിബ് സിറിയയിലെ തന്ത്ര പ്രധാമായ നഗരങ്ങളില്‍ ഒന്നാണ്