തട്ടിക്കൊണ്ടുപോയ മകനെ തേടിയെത്തിയ വൃദ്ധയായ അമ്മയെ ഐഎസ് ഭീകരര്‍ മകന്‍റെ തന്നെ മൃതദേഹം തീറ്റിച്ചുവെന്ന വാര്‍ത്ത ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനു എതിരെ പൊരുതുന്ന ബ്രിട്ടീഷ് സൈനികന്‍ യാസിര്‍ അബ്ദുള്ള എന്നയാളാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഭീകരര്‍ തട്ടിക്കൊണ്ട് പോയ കുര്‍ദിഷ് യുവാവിനെയാണ് കൊന്ന ശേഷം അമ്മയെക്കൊണ്ട് തീറ്റിച്ചത്
മൊസൂളിലെ ഐഎസ് ആസ്ഥാനത്ത് വച്ചായിരുന്നു സംഭവം. മകനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ചെന്ന വൃദ്ധയായ സ്ത്രീയെ ഭീകരര്‍ സ്വീകരിച്ച് ഇരുത്തിയതിന് ശേഷം ചായയും ചോറും സൂപ്പും ഇറച്ചിക്കറിയും നല്‍കുകയായിരുന്നു. കഴിക്കുന്നതിനിടെ തന്റെ മകന്‍ എവിടെയാണെന്ന് ചോദിച്ച വൃദ്ധ ചോദിച്ചെങ്കിലും ഭീകരര്‍ ചിരിക്കുകമാത്രമാണ് ചെയ്തത്.എന്നാല്‍ വൃദ്ധ ഭക്ഷണം കഴിച്ചുകഴിഞ്ഞ ശേഷം മകന്റെ ഇറച്ചിയാണ് അവരിപ്പോള്‍ കഴിച്ചതെന്ന് ഭീകരര്‍ വെളിപ്പെടുത്തുകയായിരുന്നു. ആളുകളെ തീകൊളുത്തിക്കൊല്ലുക തീവ്രവാദികള്‍ ഇരകളുടെ ശരീരഭാഗങ്ങള്‍ അവരെക്കൊണ്ട് തന്നെ തീറ്റിക്കുക തുടങ്ങി നിരവധി ക്രൂരവിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നാണ് സൈനികന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.