ഐഎസിനെതിരെ ഇറാഖി സൈന്യം നടത്തിയ രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ ഭീകരരില്‍ നിന്നും തിക്രിത് നഗരം തിരിച്ച് പിടിച്ചു. ഐഎസിന്റെ തന്ത്ര പ്രധാന നഗരങ്ങളില്‍ ഒന്നായ തിക്രിത് തിരിച്ചുപിടിച്ചത് ഐ എസുമായി പോരാട്ടം നടത്തുന്ന ഇറാഖി സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
സുന്നി വിഭാഗത്തിന് ആധിപത്യമുള്ള പ്രദേശത്ത് 20,000ത്തോളം സൈനികരും ഷിയ വിഭാഗക്കാരായ പോരാളികളുമാണ് ഐഎസിനെതിരായ പോരാട്ടങ്ങള്‍ക്ക് പങ്കെടുത്തത്. സുന്നി വിഭാഗത്തിന് ആധിപത്യമുള്ള തിക്രിത് നഗരം ഇറാക്ക് സൈന്യം പിടിച്ചെടുക്കുകയായിരുന്നു. തന്ത്രപ്രധാന നഗരമായ മൊസൂളും തിരിച്ചുപിടിക്കാനുകുമെന്നാണ് ഇറാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ത്രിക്രിത്തിലേക്ക് രാജ്യം വിട്ട കുടുംബങ്ങള്‍ തിരിച്ചെത്തിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ പല ഭാഗങ്ങളിലും ആഘോഷങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.