സദ്ദാമിന്റെ വലം കൈയായിരുന്ന താരീഖ് അസീസ് അന്തരിച്ചു

ശനി, 6 ജൂണ്‍ 2015 (08:38 IST)
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ഇറാഖ് മുന്‍ വിദേശകാര്യ മന്ത്രിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ താരീഖ് അസീസ് അന്തരിച്ചു. പടിഞ്ഞാറന്‍ ബഗ്ദാദിലെ ക്യാമ്പ് ക്രോപര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന താരീഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 
 
ഇറാഖ്  മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന്റെ അടുത്ത സഹായിയായിരുന്ന താരീഖിനെ 2010ലാണ് ഇറാഖ് സുപ്രീംകോടതി വധശിക്ഷക്ക് വിധിച്ചത്. സദ്ദാമിന്റെ യാത്രകളിലും സുരക്ഷാ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവായി അദ്ദേഹം വളരെ വേഗം സദ്ദാമിന്റെ വലംകൈയ് ആയി തീരുകയായിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശ സമയത്ത് ജനീവ സമ്മേളനം ഉള്‍പ്പെടെയുള്ള ഉച്ചകോടികളില്‍ അദ്ദേഹം പങ്കെടുത്ത അദ്ദേഹത്തിന്റെ പതനം അമേരിക്കന്‍ അധിനിവേശത്തോടെയായിരുന്നു. 
 
കടുത്ത അമേരിക്കന്‍ വിമര്‍ശകനുമായിരുന്നു അദ്ദേഹം 2003 ഏപ്രില്‍ 24ന് അമേരിക്കന്‍ അധിനിവേശ സമയത്ത് അദ്ദേഹം സഖ്യസേനക്കു മുമ്പില്‍ കീഴടങ്ങി. തുടര്‍ന്നങ്ങോട്ടുള്ള കാലം വിവിധ ജയിലുകളില്‍ തടവിലാകുകയുമായിരുന്നു. 1992ല്‍ നടന്ന ഒരു കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇറാഖി ഭരണകൂടം 2009ല്‍ അദ്ദേഹത്തിന് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. തുടര്‍ന്ന്, മറ്റൊരു കേസിലാണ് അടുത്ത വര്‍ഷം വധശിക്ഷ വിധിച്ചത്.
 

വെബ്ദുനിയ വായിക്കുക