ഇറാഖില്‍ സ്ഫോടന പരമ്പര: 50 പേര്‍ കൊല്ലപ്പെട്ടു
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു സമീപം കാര്‍ബോംബ് സ്ഫോടന പരമ്പര. ഷിയാ മുസ്ലീങ്ങള്‍ ഏറെയുള്ള മേഖലകളിലാണ് ഇത്. സംഭവത്തില്‍ 50 ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇറാഖി മാധ്യമപ്രവര്‍ത്തകനെ ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ വാര്‍ത്ത പ്രചരിച്ച ശേഷമാണ് സ്ഫോടനങ്ങള്‍ നടന്നത്. എന്നാല്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മൂന്ന് സ്ഥലത്തായാണ് സ്ഫോടനങ്ങള്‍ നടന്നത്. പടിഞ്ഞാറന്‍ ബാഗ്ദാദിലെ ശിയാ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുണ്ടായ ഇരട്ട കാര്‍ ബോംബാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇതേ സ്ഥത്തുണ്ടായ മൂന്നാമത്തെ സ്ഫോടനത്തില്‍ 12 പേര്‍ മരിക്കുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ശനിയാഴ്ച രാത്രി ബാഗ്ദാദിന് വടക്ക് 28 കിലോമീറ്റര്‍മാറി മാര്‍ക്കറ്റില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.