ഇറാഖില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ 28 മരണം

ശനി, 10 മെയ് 2014 (10:10 IST)
ഇറാഖില്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ 16 സാധാരണക്കാരും 12 സര്‍ക്കാര്‍ വിരുദ്ധ പോരാളികളും കൊല്ലപ്പെട്ടു. അല്‍ഖ്വയിദ വിഭാഗമായ ഐഎസ്‌ഐഎല്ലിന്റെ നിയന്ത്രണത്തിലുള്ള ഫലുജാ നഗരത്തിലാണ്‌ ആക്രമണം ഉണ്ടായത്‌.
 
മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്‌. 28 പേര്‍ക്കു ഇറാഖ്‌ സൈന്യവും തീവ്രവാദ വിരുദ്ധ സേനയും ആഭ്യന്തര മന്ത്രാലയവും സംയുക്‌തമായാണ്‌ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയത്‌. മുന്നറിയിപ്പില്ലാതെ ഫലുജയുടെ നാലു ഭാഗത്തു നിന്നും ആക്രമണം നടത്തുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക