നാവികര്‍ക്ക് മടങ്ങാം, എന്നാല്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍ വിട്ടുകൊടുക്കില്ലെന്ന് ഇറാന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 19 ഏപ്രില്‍ 2024 (09:05 IST)
നാവികര്‍ക്ക് മടങ്ങാമെന്നും എന്നാല്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍ വിട്ടുകൊടുക്കില്ലെന്നും ഇറാന്‍. അതേസമയം വനിതാ ജീവനക്കാരിയെ ആദ്യം മടക്കി അയച്ചിട്ടുണ്ട്. ട്രെയിനി ആയതുകൊണ്ടാണ് ഇവരെ ആദ്യം മടക്കിയതെന്നാണ് വിശദീകരണം. കപ്പല്‍ നിയന്ത്രിക്കാന്‍ തല്‍ക്കാലം ജീവനക്കാരുടെ സാന്നിധ്യം ആവശ്യമാണെന്നും ജീവനക്കാരെ എല്ലാം മോചിപ്പിക്കാമെന്നുമാണ് ഇറാന്‍ അറിയിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൂടാതെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
ചരക്ക് കപ്പലില്‍ 17 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും മടങ്ങിവരാനുള്ള അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി അറിയിച്ചിരുന്നു. കപ്പലില്‍ ഉള്ളവരില്‍ നാലുപേര്‍ മലയാളികളാണ്. ഇറാന്‍ പിടികൂടിയ ജീവനക്കാരില്‍ ആകെ ഉണ്ടായിരുന്നത് 25 ജീവനക്കാരാണ്. ഫിലിപ്പൈന്‍, പാക്കിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍