അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി എട്ടുദിവസമായി ഇറാന്‍ നടത്തിവന്നിരുന്ന ആണവ വിഷയത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ആണവപദ്ധതിയില്‍ ഇറാന് മുന്നിലുള്ള തടസ്സങ്ങള്‍ നീക്കപ്പെടും. കരാര്‍ ചരിത്രപരമായ ദൗത്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചു.
വന്‍ശക്തി രാജ്യങ്ങളുമായുള്ള കരാര്‍ ആയതിനാല്‍ വിവിധ കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതായി ഉണ്ടായിരുന്നു. എന്നാല്‍ അവസാനം പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ പൊതുധാരണയിലെത്തിയെന്നും കരാറിന്റെ കരട് എല്ലാവരുടെയും പിന്തുണയോടെയും ബഹുമുഖ പ്രക്രിയയിലൂടെയുമാണ് തയ്യാറാക്കേണ്ടതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് പറഞ്ഞു.