ഇക്വഡോറിലെ ഭൂകമ്പത്തില്‍ 262 മരണം ; 1500ലേറെ പേര്‍ക്ക് പരുക്ക്, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത
ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 262 ആയി. 1500ലേറെ പേര്‍ക്ക് പരുക്കേറ്റു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നു. വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും തടസ്സപ്പെട്ടു.
പെസഫിക് സുമാനി വാണിങ് സെന്റര്‍ പ്രാദേശിക സുനാമി മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരമായ ക്വിറ്റോയിൽ 40 സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നു. തുടര്‍ ചലനങ്ങള്‍ 5.6 വരെ രേഖപ്പെടുത്തി. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോർജ് ഗ്ലാസ് അറിയിച്ചു.