ദുബായില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിഞ്ഞുനോക്കിയ ഇന്ത്യക്കാരന്‍ പിടിയില്‍
ദുബായില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിഞ്ഞുനോക്കിയതിന് ഇരുപത്തിയാറുകാരനായ ഇന്ത്യന്‍ യുവാവ് ജയിലിലായി. സൗദി ട്രാന്‍സലേറ്റാര്‍ ജോലി ചെയ്യുന്ന നാല്‍പ്പത്തിയേഴുകാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശിക്ഷ.
താന്‍ വന്നപ്പോള്‍ യുവാവ് ചെടിക്ക് വെള്ളമൊഴിക്കുകയായിരുന്നെന്നും എന്നാല്‍ താന്‍ മൂത്രപ്പുരയില്‍ കയറിയപ്പോള്‍ വെന്റിലേഷനിലൂടെ ഇയാള്‍ ഒളിഞ്ഞു നോക്കിയെന്നും യുവതി പറയുന്നു. സംഭവ സമയത്ത് താന്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. താന്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ അയാള്‍ അവിടെ നിന്നും ഓടിപ്പോയെന്നും പിന്നീട് താന്‍ തിരികെ വന്നപ്പോള്‍ ഇയാള്‍ ചെടിക്ക് വെള്ളം ഒഴിക്കുന്നതാണ് കണ്ടതെന്നും ഇവര്‍ ആരോപിച്ചു.
പിന്നീട് യുവതി പൊലീസിനെ വിളിച്ചു വരുത്തി യുവാവിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബര്‍ ദുബായ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെ അറസ്റ്റ് ചെയ്തു.