പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല: ഷെരീഫ്

വ്യാഴം, 30 ഏപ്രില്‍ 2015 (08:45 IST)
ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ ഭാഗത്ത് നിന്ന് യാതൊരു സഹകരണാവും ലഭിക്കുന്നില്ല. പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയാറാണെന്നതിന്റെ ഒരു സൂചന പോലും നിലവിലില്ല. ഇന്ത്യയുമായി നല്ല അയല്‍ ബന്ധം പുലര്‍ത്തുന്നതിനുള്ള ശ്രമം നടപ്പായില്ലെന്നും ഷെരീഫ് പറഞ്ഞു.

നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ തന്നെ ക്ഷണിച്ചത് അസാധാരണമായ തീരുമാനമായിരുന്നു. ഇന്ത്യ - പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായിട്ടാണ് തങ്ങള്‍ ഇതിനെ കണ്ടത്. എന്നാല്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ തുടര്‍ ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറിയെന്നും ഷെരീഫ് പറഞ്ഞു. ചര്‍ച്ച നടത്താതിരിക്കാനുള്ള വെറുമൊരു ഒഴിവുകഴിവ് മാത്രമായിരുന്നു അത്. ജമ്മു കശ്മീര്‍ വിഷയത്തിലടക്കം ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക