പാകിസ്ഥാനെ ഞെട്ടിച്ചത് ഇന്ത്യയല്ല, അത് മറ്റൊരു രാജ്യം - ഷെരീഫ് ഇത് പ്രതീക്ഷിച്ചിരുന്നില്ല
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (13:43 IST)
രാജ്യത്തെ ഭീകരതയ്ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിര്‍ദേശം നല്‍കിയതിന് കാരണം ആഗോളതലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്നുവെന്ന് വ്യകതമായതിനാലാണ്.
പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി ആഗോളതലത്തില്‍ പാകിസ്ഥന്‍ നേരിടുന്ന ഒറ്റപ്പെടലിനെപ്പറ്റി സൈനിക-രാഷ്ട്രീയ നേതൃത്വത്തിന് വിശദീകരിച്ചു കൊടുത്തതോടെയാണ് സാഹചര്യങ്ങളുടെ തീവൃത പാക് അധികൃതര്‍ക്ക് വ്യക്തമായത്.
അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി സംസാരിക്കുന്നത് ഷെരീഫിനെ സമ്മര്‍ദ്ദത്തിലാക്കിയില്ലെങ്കിലും ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധമാണ് പാക് സര്‍ക്കാരിനെ ഞെട്ടിച്ചത്. എന്നും കൂടെ നില്‍ക്കുമെന്ന് വിചാരിച്ചിരുന്ന ചൈന നിലപാട് മാറ്റിയത് പാകിസ്ഥാനെ ഞെട്ടിക്കുകയായിരുന്നു.
പ്രമുഖ ലോകരാജ്യങ്ങളെല്ലാം പാകിസ്ഥാനോട് അകല്‍ച്ച കാണിക്കുമ്പോഴും ചൈന ഒപ്പം നില്‍ക്കുമെന്ന് ഷെരീഫ് കരുതിയിരുന്നു. എന്നാല്‍ ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികളില്‍ ചൈനയ്‌ക്കുള്ള അതൃപ്‌തി പരസ്യമാക്കിയതോടെയാണ് സഹചര്യം ഗുരുതരമാണെന്ന് പാകിസ്ഥാന് വ്യക്തമായത്.
യു എന്നില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നതും അമേരിക്ക പതിവായി ഇന്ത്യക്ക് അനുകൂലമായി സംസാരിക്കുന്നതും ഒറ്റപ്പെടലിന് വഴിവയ്‌ക്കുമെന്ന് അസീസ് ചൗധരി വ്യക്തമാക്കി. റഷ്യയുടെ അകമഴിഞ്ഞുള്ള പിന്തുണ രഹസ്യമായി ഇന്ത്യയ്‌ക്കുണ്ടെന്നും പാക് സര്‍ക്കാരിന് വ്യക്തമായി.