മോഡി പ്രധാനമന്ത്രിയായിരിക്കുന്ന കാലോത്തോളം ഇന്ത്യ-പാക് പ്രശ്നം അവസാനിക്കില്ല: പാക്കിസ്ഥാന്‍

ബുധന്‍, 3 ഡിസം‌ബര്‍ 2014 (16:42 IST)
നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്നം അവസാനിക്കില്ലെന്ന് പാക്കിസ്ഥാന്‍. ഈ കാലഘട്ടത്തില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷ തങ്ങള്‍ക്ക് ഇല്ലെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി.

ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തിലെ വിള്ളല്‍ ഉഭയകക്ഷി ചര്‍ച്ചളിലൂടെ അവസാനിപ്പിക്കാമെന്ന് ആദ്യമായി വ്യക്തമാക്കിയത് പാക്കിസ്ഥാനാണെന്നും. എന്നാല്‍ ഇന്ത്യയാണ് നിസാര കാരണങ്ങള്‍ പറഞ്ഞ് ചര്‍ച്ചകള്‍ റദ്ദാക്കിയതെന്നും സര്‍താജ് അസീസ് പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ഇകണോമിക്സിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം ഇസ്ലാമാബാദില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സര്‍താജ് അസീസ്.

നേരത്തെ ഇന്ത്യ പാക്കിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തുടങ്ങിയ വേളയിലാണ് ഇന്ത്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി അബ്ദുല്‍ ബാസിത് കശ്മീരിലെ വിഘടനവാദി നേതാവായ ഹുറിയത് നേതാവ് ഷാബിര്‍ ഷായുമായി കൂടിക്കാഴ്ച നടത്തിയത് ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ചര്‍ച്ചകളില്‍ നിന്ന് പിന്തിരിഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക