അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ച യോഗം തുടങ്ങി, വിട്ടുനിന്ന് പാകിസ്ഥാനും ചൈനയും

ബുധന്‍, 10 നവം‌ബര്‍ 2021 (14:01 IST)
താലിബാൻ അധികാരം പിടിച്ച ശേഷം അഫ്‌ഗാനിസ്ഥാനിലുള്ള സവിശേഷ സാഹചര്യം വിലയിരുത്താൻ ഇന്ത്യ വിളിച്ചുചേർത്ത പ്രത്യേകയോഗം ആരംഭിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ് ചർച്ചകൾക്ക് അധ്യക്ഷ്യം വഹിക്കുന്നത്. റഷ്യയടക്കം ഏഴ് രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ അയൽ രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ചർച്ചയിൽ നിന്നും വിട്ടുനിൽക്കുകയാണ്.
 
അഫ്ഗാൻ വിഷയത്തിൽ മേഖലയിലെ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണത്തോടെയും ധാരണയോടെയും പ്രവർത്തിക്കേണ്ട സമയമായെന്ന് അജിത്ത് ഡോവൽ യോഗത്തിൽ പറഞ്ഞു. ഇന്ത്യയും റഷ്യയും കൂടാതെ ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍