അതേസമയം, ഇന്ത്യയോടെ അനുഭാവം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നേക്കും. ഭീകരവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പാകിസ്ഥാനെ അന്താരാഷ്‌ട്ര രംഗത്ത് ഒറ്റപ്പെടുത്തുന്നതിനായാണ് ഈ നടപടി.
നവംബര്‍ മാസം ഒമ്പതിനും പത്തിനുമാണ് ഇസ്ലാമബാദില്‍ സാര്‍ക്ക് സമ്മേളനം. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവയാണ് മറ്റ് അംഗ രാജ്യങ്ങള്‍.