ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ ! ഡി കമ്പനിയെ പൂട്ടാന്‍ വലവിരിച്ച് ദേശീയ അന്വേഷണ ഏജന്‍സി

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (15:38 IST)
അധോലോക സംഘത്തലവന്‍ ദാവൂദ് ഇബ്രാഹിമിനെ പൂട്ടാന്‍ വലവിരിച്ച് ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പ്രതിഫലമാണ് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, അനീസ്, ചിക്‌ന, മേമന്‍ എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപയും പ്രതിഫലം ലഭിക്കും. 1993ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നേരത്തെ 25 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article