മധുവിധുവിനിടെ ഭര്‍ത്താവ് മരിച്ചു; സൌദിയിലെ ധനികന്റെ ഭാര്യ അപ്രതീക്ഷിതമായി കോടീശ്വരിയായതിന്റെ ഞെട്ടലില്‍, ഇരുപത്തിരണ്ടുകാരിയുടെ സ്വത്തുവിവരങ്ങള്‍ കേട്ടാല്‍ ഞെട്ടും

Webdunia
ചൊവ്വ, 3 മെയ് 2016 (14:53 IST)
വിവാഹത്തിന്റെ ആദ്യമാസത്തില്‍ തന്നെ ധനികനായ ഭര്‍ത്താവ് മരിച്ചതോടെ ഇരുപത്തിരണ്ടുകാരി കോടീശ്വരിയായി. കോടികളുടെ ആസ്തിയുള്ള ഭര്‍ത്താവ് ഹൃദ്രോഗബാധിതനായി മരിച്ചതിനെ തുടര്‍ന്നാണ് 67 മില്യണ്‍ സൌദി റിയാലിനും (118.67 കോടി രൂപ) മുന്തിയ ആഡംബര വില്ലയുമാണ് യുവതിക്ക് സ്വന്തമായിരിക്കുന്നത്.

ഹൃദ്രോഗബാധിതനായ ബിസിനസുകാരന്റെ സ്വത്തില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു ഇയാളുടെ വീട്ടുകാരും മറ്റ് ബന്ധുക്കളും. ഇത് മനസിലാക്കിയ സൌദിയിലെ വമ്പന്‍ ബിസിനസുകാരനായ ഇയാള്‍ രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നു. സഹോദരനും അടുത്ത ചില ബന്ധുക്കള്‍ക്കും മാത്രമാണ് ഈ വിവാഹക്കാര്യം അറിയാമായിരുന്നത്. ഭര്‍ത്താവിന്റെ പ്രായത്തെക്കുറിച്ചും പേരു വിവരങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മധുവിധു കാലത്ത് തന്നെ ഭര്‍ത്താവ് മരിച്ചതോടെ അപ്രതീക്ഷിതമായി സമ്പത്തുകള്‍ കൈലായതിന്റെ ഞെട്ടലിലാണ് യുവതി. ഈ സമയത്താണ് ഇയള്‍ വിവാഹം ചെയ്‌തിരുന്നതായുള്ള കാര്യം പുറം ലോകം അറിഞ്ഞത്. അതേസമയം, യുവതിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുകയാണ് ബന്ധുക്കള്‍. വിവാഹം നിയമപരമല്ലെന്നും വീട്ടുകാര്‍ അറിയാതെയാണ് വിവാഹം നടന്നതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, കേസ് നടപടികളുമായി മുന്നോട്ടു പോകാനാണ് യുവതിയുടെ തീരുമാനം. ഇസ്ലാമിക് നിയമം അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ അദ്ദേഹത്തിന്റെ സ്വത്തിന് അവകാശി ഭാര്യയാണ്.
Next Article