മക്കളുടെ മുന്നിൽ വെച്ച് അപമാനിക്കുന്നു; ഭാര്യയ്ക്കെതിരെ പരാതിയുമായി യുവാവ് കോടതിയിൽ

Webdunia
ബുധന്‍, 3 ജൂലൈ 2019 (11:15 IST)
കുട്ടികളുടെ മുന്നിൽ വെച്ച് ഭാര്യ അപമാനിക്കുന്നുവെന്ന പരാതിയുമായി യുവാവ് കോടതിയിൽ. അറബ് പൗരനാണ് പ്രവാസിയായ തന്റെ ഭാര്യയ്ക്കെതിരെ പരാതിയുമായി ഷാര്‍ജ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 27നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. 
 
തന്റെ ഭാര്യ തന്നോട് മോശമായാണ് സംസാരിക്കാറുള്ളതെന്നും ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  കുട്ടികള്‍ക്ക് മുന്നില്‍വെച്ചുണ്ടായ അപമാനം സഹിക്കാനാവാതെ വന്നപ്പോഴാണ് ഭര്‍ത്താവ് പ്രശ്നം പരിഹരിക്കാന്‍ കോടതിയെ സമീപിച്ചതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. 
 
താൻ എന്ത് പറഞ്ഞാലും ഭാര്യ അനുസരിക്കില്ലെന്നും മക്കളുടെ മുന്നിൽ വെച്ച് പോലും അപമാനിക്കുന്നുവെന്നുമാണ് യുവാവ് പറയുന്നത്. അതേസമയം ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. ഇരുവര്‍ക്കും സമാധാനമായി പ്രശ്നം പരിഹരിക്കാനുള്ള അവസരം നല്‍കാനായി കേസ് ജൂലൈ 22ലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

Next Article