ഹോങ്കോങ് പ്രക്ഷോഭം: ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങി

ബുധന്‍, 8 ഒക്‌ടോബര്‍ 2014 (09:09 IST)
ഹോങ്കോങ് പ്രക്ഷോഭകാരികളും സര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങി. ചൈനയില്‍നിന്ന് കൂടുതല്‍ ജനാധിപത്യം ആവശ്യപ്പെട്ട് ദിവസങ്ങളായി ഹോങ്കോങ്ങില്‍ സമരം നടത്തുന്ന ജനാധിപത്യവാദികള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍, തെരുവില്‍ പ്രതിഷേധിക്കുന്ന സമരക്കാരെ പോലീസിനെ ഉപയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ ചര്‍ച്ചകളില്‍നിന്ന് പിന്മാറുമെന്നും അറിയിച്ചു. ചര്‍ച്ചകള്‍ വെള്ളിയാഴ്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
 
സമരംമൂലം നഗരത്തിലെ ഗതാഗത തടസം ചൊവ്വാഴ്ചയും തുടര്‍ന്നു. ഓരോ ദിവസവും സമരത്തിലെ പ്രാതിനിധ്യം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. സമരത്തില്‍ പങ്കെടുക്കുന്ന പല വിദ്യാര്‍ഥികളും ചൊവ്വാഴ്ച ക്ലാസില്‍ കയറാന്‍ തയ്യാറായി. പരീക്ഷ അടുത്തതാണ് കാരണം. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള ലഘുചര്‍ച്ചകള്‍ തിങ്കളാഴ്ച നടന്നിരുന്നു. 
 
സമരത്തിന്റെ പശ്ചാത്തലത്തില്‍ 11 നൊബേല്‍ ജേതാക്കളെ പങ്കെടുപ്പിച്ച് ബുധനാഴ്ച മുതല്‍ നാലുദിവസങ്ങളിലായി നടത്താനിരുന്ന പരിസ്ഥിതി സമ്മേളനവും മാറ്റിവെച്ചു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക