പ്രതിഷേധങ്ങൾ ഒരു ജനാധിപത്യ രാജ്യത്ത് അത്യന്താപേക്ഷിതം,ജാമിയാ വിദ്യാർഥികൾക്ക് ഐക്യദാര്‍ഢ്യവുമായി ഹാർവാഡ് വിദ്യാർഥികൾ

അഭിറാം മനോഹർ
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (14:44 IST)
പൗരത്വ ഭേദഗതി നിയമം പാസായതോടെ ഇന്ത്യക്കകത്ത് നിയമത്തിനെതിരായി ശക്തമായ സമരങ്ങളാണ് നടക്കുന്നത്. പ്രധാനമായും സമരം ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യയിലെ ക്യാമ്പസുകളാണ്. ഇതിൽ തന്നെ സമരം ഏറ്റവും ശക്തമായത് ജാമിയയിലേയും അലിഗഡിലേയും പ്രക്ഷോഭങ്ങളാണ്. നിലവിൽ സെലിബ്രിറ്റികളടക്കം നിരവധി പേർ പോലീസ് നടപടിയെ വിമർശിച്ചും വിദ്യാർഥികൾക്ക് പിന്തുണ നൽകിയും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഞായറാഴ്ച ജാമിയയിലേ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹാർവാഡ് യൂണിവെഴ്സിറ്റി വിദ്യാർഥികൾ.
 
ജാമിയയിലേയും അലിഗഡിലേയും വിദ്യാർഥികൾക്കാണ് ഹാർവാഡിലെ നൂറോളം വിദ്യാർഥികൾ ഒപ്പിട്ട കത്തിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾ അസൗകര്യപ്രദവും കലുഷിതവുമായിരിക്കാം പക്ഷേ ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാനഘടന നിലനിർത്താൻ അവ അത്യന്താപേക്ഷിതമാണെന്നും കത്തിൽ പറയുന്നു.
 
വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങളേയും കണ്ണീർ വാതകപ്രയോഗങ്ങളേയും ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും വിദ്യാർഥികൾ കത്തിലൂടെ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article