കരാര്‍ നിലവില്‍ വന്നതായുള്ള പാലസ്തീന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ദോഹ, കയ്‌റോ, ഗാസ, റാമല്ല എന്നിവിടങ്ങളിലായി 48 മണിക്കൂര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനുമുമ്പ് ആക്രമണത്തിന്റെ അമ്പതാം ദിവസമായ ചൊവ്വാഴ്ച ഗാസ സിറ്റിയിലെ രണ്ട് ബഹുനില കെട്ടിടങ്ങള്‍ക്കുനേരേ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. രണ്ട് പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ് ആഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 2136 പാലസ്തീനികളും 68 ഇസ്രായേലികളും കൊല്ലപ്പെട്ടു.