മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ജമാഅത് ഉദ് ദാവയുടെ തലവന്‍ ഹാഫീസ് സയീദിനെ സാഹിബ് എന്ന് വിശേഷിപ്പിച്ചത് യുഎന്‍ പിവലിച്ചു. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനേ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സംഘടന ഈ വിശേഷണം പിന്‍വലിച്ചത്.
ഭീകരവാദവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി ഡിസംബര്‍ 17ന് പുറത്തിറക്കിയ കത്തിലാണ് ഹാഫിസ് സഈദിനെ 'സാഹിബ്' എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ അതൃപ്തി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാഹിബ് വിശേഷണം ഒഴിവാക്കിയ പുതിയ കത്ത് ഐക്യരാഷ്ട്രസഭ പുറത്തിറക്കി.
ഹാഫിസ് സഈദിന്‍െറ സംഘടനയായ ജമാഅത് ഉദ് ദാവയെ 2008ല്‍ തന്നെ യു.എന്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസിനെ ഭീകരവാദികളുടെ പട്ടികയിലും യു.എന്‍ ഉള്‍പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സാഹിബ് എന്ന് വിശേഷിപ്പിച്ച് എത്തിയത്. ഇക്കാര്യത്തില്‍ തെറ്റു പറ്റിയതായും ഖേദിക്കുന്നതായും യുഎന്‍ സമിതി പിനീട് വ്യക്തമാക്കി.