എണ്ണ വിലയിടിവ്: സാമ്പത്തികം തകിടം മറിഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍

Webdunia
ഞായര്‍, 26 ഒക്‌ടോബര്‍ 2014 (14:25 IST)
എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കനത്ത ബജറ്റ് കമ്മി നേരിടേണ്ടിവരുമെന്ന് രാജ്യാന്തര നാണ്യ നിധി മുന്നറിയിപ്പ് നല്‍കി. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഉത്പാദനത്തില്‍ എട്ടു ശതമാനം കുറവും അതുവഴി സാമ്പത്തിക കമ്മിയും ഉണ്ടാകുമെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നത്.

ഗള്‍ഫ് സഹകരണ രാജ്യങ്ങളുടെ വരുമാനത്തിന്റെ 90 ശതമാനവും എണ്ണയില്‍ നിന്നാണ്. ഇതോടെ എണ്ണ വിലയിടിവിനെ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നീക്കം തുടങ്ങി. സമ്പദ് രംഗത്ത് സ്ഥിരത വേണമെങ്കില്‍ ജിസിസി രാജ്യങ്ങള്‍ സാമ്പത്തിക പരിഷ്കാരം നടപ്പാക്കണമെന്ന ഐഎംഎഫ് നിര്‍ദേശത്തെ കുവൈത്ത് ധനമന്ത്രി അനസ് അല്‍ സാലെ പിന്തുണച്ചു.

കഴിഞ്ഞ വര്‍ഷം ജിസിസിയിലെ ആറു രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനം 1.64 ട്രില്യണ്‍ ഡോളറായിരുന്നത് എണ്ണ വിലയിടിവിന്റെ സാഹചര്യത്തില്‍ 130 ബില്യണ്‍ ഡോളര്‍ വരെയായി കുറയാനാണ് സാധ്യത കാണുന്നത്. 2008ല്‍ 317 ബില്യണ്‍ ഡോളര്‍ ഉണ്ടായിടത്ത് 2012ല്‍ 756 ബില്യണ്‍ ഡോളറായിരുന്നു വരുമാനം. കഴിഞ്ഞവര്‍ഷം എണ്ണവിലയിലെ ചാഞ്ചാട്ടംവഴി വരുമാനം 729 ബില്യണ്‍ ഡോളറായി കുറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.